#ഉണ്ണികൾ👶👶
( ഇളം പൈതൽ)
*ഉണ്ണിക്കവിത*
സത്യവും മിത്യയു മെന്തെന്നറിയാത്ത
ഉണ്ണികൾ എന്തെന്തു ഭാഗ്യവാന്മാർ
എന്തു വേണ്ടീടിലും തൊന്തരവാകീടുകിൽ
അമ്മാനമാടിടും കൊച്ചു കൈയ്യിൽ
അച്ഛനുമമ്മയും സ്നേഹം ചൊരിയുകിൽ
എന്തെന്ത് ശോഭനമാ ജീവിതം
അയലത്തെ പൈതങ്ങൾ ആടിപ്പാടീടുകിൽ
ഒന്നിച്ചെത്തീടുവാൻ എന്ത് മോഹം
ആദ്യമായുസ്ക്കൂളിൽ പോകുന്ന നേരത്ത്
കാണുന്ന കാഴ്ചകൾക്കെന്ത് ചന്തം
ബസ്സുകൾ,കാറുകൾ,ലോറികൾ, ജീപ്പുകൾ
തെരുതെരെ റോഡിലൂടോടിടുന്നു
താതന്റെ കൈ പിടിച്ചങ്ങിനെ പോകവേ
പീടിക തോറുമാ കൊച്ചു കണ്ണാൽ
കണ്ടോരു സാധനം അപ്പാടെ വാങ്ങുവാൻ
താതനോടന്നേരമോതിടുന്നു. ❕
രചന
കെ എച്ച് എടയന്നൂർ
10/ 6/ 1993