" സ്വപ്നാടനം'
"സ്വപ്നാടനം" (ചെറുകഥ)
കാൽ കാശില്ലാതെ കാലിയായ കുപ്പായ കീശയുമായി ഉൽസവ നഗരിയിലൂടെ ആൾക്കൂട്ടങ്ങൾക്കിടയിലൂടെ അലക്ഷ്യമായി അലയുമ്പോളാണ് പഴയ കാല സുഹൃത്തിന്റെ ക്ഷണം ...ഉൽസവ നഗരിയിലെ അരിക് ചേർന്ന് തിരക്ക് കൂടിയ കള്ള് ഷാപ്പിലേക്ക്....ക്ഷണം തൽക്ഷണം സ്വീകരിക്കതിരിക്കാൻ നിർവ്വാഹമില്ലാതെ ബഹള മയമായ മദ്യപരിൽ നാമിരുവരും അലിഞ്ഞ് ചേർന്നു....ബഡ്ജറ്റ് കമ്മി കാരണം ഓർഡറുകൾക്ക് വിരാമ നേരം വണ്ടിക്കുലിക്ക് വെച്ചിരുന്ന കാശും തപ്പിയെടുത്ത് മൂർത്തി കൂട്ടാനുള്ള അവസാന കുപ്പിക്കുള്ള ഓർഡറാക്കി.. ആസ്വദിച്ച് ....ആരവ ലഹളകൾക്കിടയിൽ. അനവധി പഴങ്കഥകൾ അയവിറക്കി ....ബില്ലുകളെല്ലാം ക്ലോസ് ചെയ്ത് ജനകീയ ശാലയിൽ നിന്ന് പടിയിറങ്ങിയപ്പോൾ സുഹൃത്തിന്റെ ചോദ്യം?. നീയെങ്ങിനെയാ നാട്ടിൽ പോകുന്നേ...വണ്ടിക്കൂലിയും നാട്ടാരെ പോറ്റാൻ ചിലവാക്കീലേ...വാ വീട്ടിലേക്ക് കാലത്ത് ചായയും കഴിച്ച് പോയാൽ മതി വണ്ടി കാശും തരാം...ന്തേ...!
ഏയ്..ഒരുപാടായി കടപ്പാട് നീ പൊക്കോ..ഇച്ചിരിയല്ലേ നടക്കാനുള്ളൂ ഞാൻ ഇവിടെയൊക്കെ കറങ്ങി ഒന്ന് കൂടി ഉൽസവ ലഹരിയിൽ ലയിച്ച് നടക്കട്ടെ..നേരം വെളുക്കുമ്പോൾ വല്ല ഓസി വണ്ടിയും കിട്ടുമോന്ന് നോക്കാം നീ പൊക്കോ...
ദീർഘകാല സൗഹൃദ പുതുക്കലിൽ സ്നേർദ്ര ആലിംഗനാന്തരം മൗനീ ബാഷ്പീകരണം...! ഇരുവരും ഇരു ദിശയിലേക്ക്.....
വീണ്ടും.. തിരക്ക് വിട്ടൊഴിയാത്ത ആൾക്കൂട്ടങ്ങൾക്കിടയിലൂടെ ഏകാന്ത യാത്ര..
"ഏയ്...നിക്കെടാ അവിടെ...നീയെന്താടാ കാട്ടിയേ...നിന്നെ ഞാൻ.."
ഒരു നിമിഷം ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല തള്ളയെ ആരോ എന്തോ ചെയ്തൂന്ന് തോന്നുന്നല്ലോ.. ആൾക്കൂട്ടം ചികഞ്ഞ് മാറ്റി എന്റെ നേരെ ആക്രോശിച്ച് കൊണ്ട് തള്ള കലി തുള്ളുകയാണ്
പടച്ചോനെ ഇവർക്ക് എന്തോ ധാരണ പിശക് പറ്റിയതാണോ...ആരേലും വല്ല വേലത്തരവും ഒപ്പിച്ച് തള്ളക്ക് ആള് മാറിയതാണോ..ഒന്നും മനസ്സിലാകുന്നില്ല
കുറ്റവാളിയെ നോക്കും വിധമുള്ള സഹോദരന്മാരുടെ കുന്തമുന നോട്ടങ്ങൾ അവഗണിച്ച് കലി തുള്ളുന്ന അമ്മച്ചിയോട് " നിങ്ങൾ എന്താണ് പറയുന്നത് തെളിച്ച് പറയൂ ഞാൻ എന്ത് ചെയ്തൂന്നാണ് ...എന്താണ്... എന്താണ്.. ചെയ്തതെന്ന് പറയൂ..
അങ്കക്കലി മൂത്ത ചേകവരെപ്പോലെ
" നിനക്ക് ഞാൻ കാട്ടിത്തരാമെടാ" ആക്രോശിച്ച് കൊണ്ട് ആൾക്കുട്ടത്തിൽ നിന്നും മറ്റൊരു ഭാഗത്തേക്ക് നീങ്ങി ...ക,മ മിണ്ടാതെ കൂത്ത് കണ്ടാസ്വതിച്ച ...കൂട്ടങ്ങളും പലവഴി പോയി...
"ഹോ.".. എന്തായീ കേട്ടത് ..എന്നാലും തള്ള എന്ത് പറ്റിയതാണ് ...എന്ത് ചെയ്തു എന്ന് തെളിച്ച് പറഞ്ഞിട്ടും ഇല്ലാ എന്തായിരിക്കും സംഭവം...?
എന്തേലുമാകട്ടെ ഒഴിഞ്ഞ് പോയല്ലോ...ഹോ കഷ്ടം തന്നെ..!
ഇനി അല്പം വിശ്രമിക്കാം ബസ്സ്റ്റാന്റിലേക്ക് അല്പം വിജനവഴിയിലൂടെ ഒരു ഷോട്ട് കട്ട് യാത്ര...
ഓരോ റ്റ്യൂബ് ലൈറ്റുകൾ താണ്ടുമ്പോഴും നിഴലുകൽ വഴി മാറുന്ന കാഴ്ച മാത്രം ഏറെ നടന്ന ശേഷം ചുമ്മാ ഒന്ന് നിരനിരയായി കത്തി നിൽക്കുന്ന റ്റ്യൂബ് ലൈറ്റിന്റെ ഭംഗി ആസ്വതിക്കാനായി തിരിഞ്ഞ് നോക്കി
ങേ എന്താ അത്
കുറേ പോലീസ് കാരും അതിലേറെ ആൾക്കരും ഓടി വരുന്നത് കണ്ട് അമ്പരന്ന് നിൽക്കവേ
" ഇവരൊക്കെ എങ്ങോട്ടാണാവൊ ഈ ഓടുന്നത് " ചിന്താ മുക്തനാവും മുൻപേ പോലീസ് സംഘം തന്നെ വളഞ്ഞ് കഴിഞ്ഞിരുന്നു തെല്ലമ്പരപ്പോടെ കാര്യം തിരക്കാൻ ഭാവിക്കുമ്പോഴേക്കും പോലീസ് മുഷ്ക്കരന്മാരുടെ കരവലയത്തിൽ അകപ്പെട്ടിരുന്നു
എന്താണ് എന്താണ് ശേഷം ചോദിക്കാൻ പോലും അനുവദിക്കാതെ ഏതോ ഭീകര കുറ്റവാളിയെ പിടിച്ച വിജയാഹ്ലാദത്തിൽ ആൾക്കൂട്ട ആരവത്തോടെ ആനയിച്ച് തിരിച്ച് നടത്തവേ നേരത്തെ നടന്ന സംഭവങ്ങൾ മനസ്സിൽ മിന്നി മറയുകയാണ് " നിനക്ക് ഞാൻ കാട്ടിത്തരാമെടാ" ആ തള്ള വിളിച്ച് പറഞ്ഞു പോയ കാര്യം ഓ അതിന്റെ ബാക്കിയാണോ ഇതൊക്കെ ആർക്കും ഒരു അല്ലലും അലട്ടിനും ആഗ്രഹിക്കാത്ത തനിക്കെന്താ ഇങ്ങനെയൊക്കെ? ചിന്താമുക്തനാകുമ്പോഴേക്കും തള്ളയും പരിവാരങ്ങളും അതേ സ്ഥലത്ത് നമ്മുടെ സംഘത്തെ സ്വാഗതം ചെയ്യനെന്ന പോലെ നില്പാണ്...
പോലീസ് കാർ എന്നെ ജഡ്ജിക്ക് മുന്നിൽ പ്രതിയെ ഹാജരാക്കും വിധം നിർത്തി അവരോട് സംഭവം വിശദീകരണം ആവശ്യപ്പെട്ടു
ങാ ഇവനാണെന്ന് തോന്നുന്നു എന്റെ മടിക്കുത്തിലിരുന്ന പണമടങ്ങിയ പേഴ്സും,മുറുക്കാൻ പൊതിയും അടിച്ച് മാറ്റി സാറേ പിറകിൽ കൂടി എന്റെ നാഭിക്ക് കൈയ്യമർന്നപ്പോൾ ഞാൻ മൂത്രമൊഴിച്ച് പോയീ സാറേ പേഴ്സും പണവും പോയീ സാറേ ന്ന് പറഞ്ഞ് സ്വന്തം നെഞ്ചിലേക്ക് ആഞ്ഞൊരടി
ഏയ് നിങ്ങളെന്താ ഇങ്ങനെ ഏയ് ഏയ് പോലീസ് കാരൻ ഇടപെടുന്നതിനിടയിൽ
നെഞ്ചിലിടിച്ച വേദനയിൽ തലോടിക്കൊണ്ട് തള്ള ഓർക്കാപുറത്ത് വേദനിക്കുന്ന തന്റെ ഹൃദയഭാഗത്ത് തടവാനായി യാന്ത്രികമായി കൈയ്യിട്ടു കൈ പുറത്തേക്കുള്ള വഴിയിൽ തന്റെ കാണാതായ പേഴ്സും ഒപ്പം പാലാഴി കടഞ്ഞ് ലക്ഷ്മി ദേവി വന്നത് പോലെ !
അമ്പരന്ന് നിന്ന പോലീസ് സംഘത്തിന് ചുറ്റും ആൾക്കൂട്ട പരിഹാസ ചിരിയുടെ പൂര പടക്കം !
" ഉറക്കത്തിലെ സ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്ന പാടെ ജ്യാളതയോടെ ചുറ്റുപാടും നോക്കി ശൂന്യതയിൽ അന്ധകാരം മാത്രം
ഗാഢമായ ഒരു ചിന്ത അവശേഷിച്ചു അപ്പൊഴും ആരായിരിക്കും ആ തള്ളയുടെ പള്ളയിൽ കൈ കടത്തിയ "വിരുതൻ"!!?