2020 ഓഗസ്റ്റ് 16, ഞായറാഴ്‌ച

ലോകത്തിനു തന്നെയും മാതൃകയെന്നു പ്രചരിപ്പിച്ചിരുന്ന കേരള മോഡലിന് കാലിടറുന്നു ; കേരളം ഇപ്പോള്‍ പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയിലേക്കാണു പോകുന്നതെന്ന് ഐ.എം.എ മുന്നറിയിപ്പ്കോട്ടയം: കോവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യത്തിനും ലോകത്തിനു തന്നെയും മാതൃകയെന്നു പ്രചരിപ്പിച്ചിരുന്ന കേരള മോഡലിന് കാലിടറുന്നു. തുടക്കത്തില്‍ കോവിഡിനെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞ കേരളം ഇപ്പോള്‍ പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയിലേക്കാണു പോകുന്നതെന്ന് ഐ.എം.എയുടെ മുന്നറിയിപ്പ്. പരിശോധനാഫലം ലഭിക്കാനുള്ള കാലതാമസമാണ് ഇവിടെ രോഗികളുടെ എണ്ണം അതിവേഗം ഉയര്‍ത്തുന്നതെന്നാണു കരുതുന്നത്. സാമ്പിള്‍ പരിശോധനയുടെ എണ്ണം കുറവായതും പരിശോധനാഫലം എത്താനുള്ള താമസവുമാണ് െവെറസ് വ്യാപനം അതിവേഗത്തിലാക്കിയത്.സാമ്പിളെടുത്ത് അഞ്ചു മുതല്‍ പത്ത് ദിവസം വരെയെത്തുമ്പോഴാണു ഫലമെത്തുന്നത്. ഇതിനിടെ രോഗിയില്‍നിന്നു പലരിലേക്കും െവെറസ് പകര്‍ന്നിരിക്കും. ഈ മാസം മൂന്നിനാണു സംസ്ഥാനത്ത് ഒരു ദിവസത്തെ രോഗികളുടെ എണ്ണം 200 കടന്നത്. അന്ന് 7,306 സാമ്പിള്‍ പരിശോധിച്ചപ്പോഴാണ് രോഗികളുടെ എണ്ണം 211 ആയി ഉയര്‍ന്നത്. ഒമ്പതിന് 12,592 സാമ്പിള്‍ പരിശോധിച്ചപ്പോള്‍ രോഗികളുടെ എണ്ണം 339 ആയി. പതിനെട്ടിനു രോഗികളുടെ എണ്ണം 593 ആയപ്പോള്‍ 18,967 സാമ്പിളാണ് പരിശോധിച്ചത്. 22-ന് 20,847 സാമ്പിള്‍ പരിശോധിച്ചപ്പോള്‍ രോഗികളുടെ എണ്ണം 1,038 ആയി.പിറ്റേന്ന് 22,433 പരിശോധന ഫലങ്ങളിലാണ് 1,078 പോസിറ്റീവായത്. ഇതനുസരിച്ച് പരിശോധന വര്‍ധിക്കുമ്പോള്‍ രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധന ഉണ്ടാകുന്നുണ്ട്. മേയ് നാലു മുതല്‍ വിദേശത്തുനിന്നും മറ്റുസംസ്ഥാനങ്ങളില്‍നിന്നും ആളുകള്‍ എത്തിത്തുടങ്ങിയതോടെയാണ് ഇവിടെ രോഗികളുടെ എണ്ണം വര്‍ധിച്ചത്. പരിശോധനയുടെ എണ്ണം കൂട്ടണമെന്ന് വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തുവെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. രോഗലക്ഷണമില്ലാത്ത രോഗികളില്‍നിന്നു മറ്റുള്ളവരിലേക്കു പകരുന്ന സാഹചര്യമുണ്ടായത് അതോടെയാണ്.പരിശോധനയുടെ കാര്യത്തില്‍ കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇപ്പോഴും പിന്നിലാണ്. സാമൂഹികവ്യാപനം നടന്നെന്നു രാജ്യത്താദ്യമായി പ്രഖ്യാപിച്ച പൂന്തുറയിലും പുല്ലുവിളയിലും പോലും വേണ്ടത്ര പരിശോധന നടത്താന്‍ കഴിയാതിരുന്നതാണ് രോഗവ്യാപനത്തിന്റെ തീവ്രത വര്‍ധിപ്പിച്ചതെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ആദ്യഘട്ടത്തില്‍ കേരളം പരിശോധനകളുടെ എണ്ണത്തില്‍ മുന്നിലായിരുന്നെങ്കിലും രോഗികള്‍ വര്‍ധിക്കുന്നതിന് ആനുപാതികമായി പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കഴിയാതിരുന്നതു വീഴ്ചയായി. രാജ്യത്തു മരണനിരക്ക് രോഗബാധിതരുടെ എണ്ണത്തിന്റെ നാലു ശതമാനമാണ്. മരണനിരക്ക് കുറവാണെന്നതു മാത്രമാണു കേരളത്തിന് ആശ്വസിക്കാനുള്ളത്..!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ