2015 ജൂലൈ 26, ഞായറാഴ്‌ച

↪❇❇കാലനെ കണ്ട നേരം ❇❇↩

അന്ത്യമീ യാത്രയിൽ
സയൂജ്ജ്യനാകട്ടെ ഞാൻ
സ്നേഹമന്യമീ പാരിതിൽ
അന്യനാണല്ലൊ ഞാൻ
സൽഗുണ സമ്പന്ന മർത്ത്യരേ
ഇതിലേറെയെന്നുടൽ പാതിയേ
യാത്രയാകുന്നു ഞാനന്ത്യമായ്
ഈലോക വാഴ് വിന്ന് നന്ദിയും
നന്ദിയാരോട് ചൊല്ലേണ്ടു ഞാനി
നിന്ദയില്ലാത്ത യാത്രയിൽ
ശാശ്വതമാല്ലാതനശ്വര മാകട്ടെ
ദുഃഖാശ്രു താങ്ങുവാൻ വയ്യിനി
സർവ്വം വെടിയുന്നു ; ചേതന
വെടിയുമോ നിർണ്ണയമില്ലിത്
യാത്രയാവട്ടെ ഞാൻ തീവ്രമാം
കത്തുന്ന മാനസ മാലെയും
മംഗളം...മാലോകർക്ക് ..മംഗളം..!

   21/11/1994                      രചന:  കെ.എച്. എടയന്നൂർ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ