2015 ജൂലൈ 31, വെള്ളിയാഴ്‌ച

സന്ധ്യേ‼‼‼

വൈശാഖ സന്ധ്യയിൽ വാനത്ത് പൂത്തൊരു
സിന്ദൂര മേഘമെ    നീയിന്നേതൊരു
രാഗം പാടുന്നുവോ  മൂകമാം
വേദന  തൻ  ഗീതമോ( വൈശാഖ..)

നിന്നന്ത:രത്മാവിലേതോ മുറിപ്പാടിൻ
അവ്യക്ത ചിത്രമോ ശോണിതമായ്
കാലചക്രത്തിൻ ഞെരിയും കരാളമാം
താണ്ഠവ മാടിയോ നിന്റെ  നെഞ്ചിൽ ( വൈശാഖ)

മണ്ണിനും വിണ്ണിനുമുടയോർ തന്നാലെയും
പരിണാമ മിന്നും   തുടരുന്നുവോ
നിന്റെയാ മാറിലും ഇങ്ങോരു നെഞ്ചിലും
ശോണിതമല്ലോ  ഇന്നൊരുപോൽ ( വൈശാഖ)

മാരിക്ക് തേടുമാ  വേഴാമ്പലും
ഞ്ങ്ങളു മെല്ലാം ഒന്നു തന്നെ
പുത്തനുഷസ്സിനെ കാത്തിരിക്കും
മൂകാരി രാഗത്തിൻ. ഈണമോടെ( വൈശാഖ...)

           രചന....                           കെ എച്ച് എടയന്നൂർ
31-3-1995

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ