"അറിയപ്പെടാത്ത രഹസ്യം"
കാന്തനെ കാണാഞ്ഞേറെ വേദന സഹിച്ചല്ലൊ
പ്രിയനെ കാത്തിങ്ങേറെ തേങ്ങുന്നുഹൃദ്ങ്കവും
മാമലകാട്ടിലായി കാലത്തേ പോയതല്ലെ
മൂവന്തിയായിട്ടിന്നും പോരാത്തതെന്തേ നഥൻ
ഞാനെന്തു ചെയ്യേണ്ടതെൻ മാതാവേ ജഗത് പതേ
ആപത്തു വന്നുപോയോ ആരണ്യം തന്നിലങ്ങ്
ഹിംസജന്തുക്കളെങ്ങാൻ ആപത്തിൽ പെടുത്തിയോ
അപാരമുയരത്തിലേറിയാ പനതന്നിൽ
കാലക്കേടുതന്നാലെ വല്ലതും പിയണഞ്ഞുവോ
നാഥനെ കാണാഞ്ഞിങ്ങു ഞാനെന്തു ചെയ്തീടുവാൻ
പോയിനോക്കീടുവാനായ് യാത്രയാവുക തന്നെ
ഇമ്മട്ടിൽ നിരൂപിച്ച് വിമ്മിട്ടം നിറഞ്ഞോരു
ഹൃദയം പേറിക്കൊൻണ്ട് കാനനം തന്നിലേക്ക്
യാത്രയായ് തൻ കാന്തനെ തേടുവാനവളുമെ...
പാടവും കടന്നവൾ മുന്നിലെ ഗിരി നോക്കി
നെടുവീർപ്പുയർത്തിക്കൊണ്ടോടിക്കേറി
കൂരിരുൾ പരന്നല്ലോ കാട്ടിലും തൻ ഹൃത്തിലും
ഞാനെന്തു വേണ്ടുവെന്റെ മാതാവെ ജഗത്പതേ
മാനസം വെന്തീടുന്നു കാലുകൾ കുഴയുന്നു
കൂക്കുന്നു കുറുക്കനും ഓടിയാ പാവത്തിന്റെ
കാൽപെരുമാറ്റം കേട്ട് നിശബ്ദനായി ദൂരെ
ഗർജ്ജനം വന്യമൃഗ സമീപ്യമറിഞ്ഞവൾ
ഭയമൊട്ടില്ലാതെയും ഏറിയാ കൊടുമ്മല
തളർന്നങ്ങവശയായ് എത്തിയാ പാവംതന്റെ
കണവൻ ചെത്തീടുന്ന പനതൻ ഓരം നിന്നൂ
കാണുവാനില്ലായെങ്ങും കാന്തനും മറ്റാരുമെ
താനെന്തുചെയ്യേണമെന്നേറെയും ചിന്തിച്ചവൾ
കാന്തനെ വിളിച്ചേറെ കരഞ്ഞങ്ങാനനത്തിൽ
കണ്ടുതൻ മുന്നിലായിട്ടിരുട്ടിലവ്യക്തമായ്
മുൻപവൾ കാണാത്തോരു കല്ലിലായിരുന്നവൾ
കാലിലായ് തടഞ്ഞല്ലോ കാന്തന്റെയായുധങ്ങൾ
ഏറെയും ചിന്തിച്ചവൾ നീറുമാ ഹൃദയത്താൽ
മൂകമായിരുന്നൂപോയൊരു പാവ പോലെ
ഭേദിച്ചൂ നിശബ്ദത മുഴങ്ങിയട്ടഹാസം
ഭയന്നൂ വിറച്ചവൾ മുന്നിലായ് കണ്ടാ രൂപം
താടിയും മുടിയുമാ തീപ്പാറും കണ്ണുകളും
കയ്യിലോ തീപ്പന്തവും അണഞ്ഞങ്ങിരിക്കുന്നു
ആരിതുകാട്ടാളനോ തൻ കഥ തീരുമിപ്പോൾ
എന്നങ്ങു നിരൂപിച്ചു വിറച്ചങ്ങാലില പോലെ
തന്നുയിർ പോകുമ്മുന്നെ ചോദിക്കാനുറപ്പിച്ചു
ഗദ് ഗദയായി പാവം തൊഴുകൈ കൂപ്പിനിന്നു
ഭയമേതും വേണ്ട പെണ്ണേ നീനിൻ കാന്തനെ
തേടുന്നതാണെന്നറിയാം പതിവ്രതേ
കണവൻ മുന്നിലിതാ .കല്ലായിക്കഴിഞ്ഞുപോയ്
ആയുധം കാണുന്നില്ലേ ചാരത്തായ്കിടപ്പതും
നിന്റെയീയൗവനത്തിൻ സാപീപ്യമാസ്വതിക്കാൻ
വഴങ്ങുമെന്നാൽ നിന്റെ നാഥനെ തിരിച്ചേകാം
എന്നങ്ങുമൊഴിഞ്ഞിട്ടൊരട്ടഹാസം മുഴക്കി
ഭയന്നു വിറച്ചവൾ.കാന്തൻ വേണ്ടിത്തന്നെ
ബലിയർപ്പിക്കാനെന്നപോലെ വഴങ്ങി മൂകം ശോകം
കാമംദഹിച്ചൊരാ കശ്മലൻ ക്കാട്ടാളനും
മൊഴിഞ്ഞു കണ്ണുപൊത്തിയിരിക്കൂ തെല്ലൂനീയും
കാന്തനെ ജനിപ്പിക്കാം ശിലയിൽനിന്നുമിപ്പോൾ
പവമാപാവ പോലെ ആജ്ഞയിൽ മൂകം ശോകം
ദുഷ്ടനാം കാട്ടാളനാ ചാരത്തേ വന്മരത്തിൻ
പിന്നിലായ് കെട്ടിയിട്ടാ സധുവിൻ ചാരെ ചെന്നു
നിൻപ്രീയ തോഴിവന്നൂവെന്നോരു കാരണത്താൽ
വിടുന്നൂ നിന്നെ ഞാനും വരൂനീ മൂകം കൂടെ
എന്നങ്ങ് മൊഴിഞ്ഞിട്ടാ കെട്ടുകളഴിച്ചല്ലൊ
കൈപിടിച്ചൊച്ചയില്ലാതിരുത്തിയാ ശിലതന്നിൽ
വായിലായ് തിരുകിയാ പച്ചില വലിച്ചൂരി
ശാരികേ കൺ തുറക്ക നീ നിന്റെ നാഥനുമിതാ മുന്നിൽ
അന്യോന്യമൊന്നും തെല്ലുംചോദ്യങ്ങളില്ലാതേയും
പോകയും വാഴ്ക നിങ്ങൾ..!!!
കെ. എച്ച്. എടയന്നൂർ
2015 ജൂലൈ 8, ബുധനാഴ്‌ച
↕അറിയപ്പെടാത്ത രഹസ്യം ↕
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ